അച്ഛനോടുചൊല്ലീ സ്വകാര്യമോണ്‍ലൈനായ്
അച്ചാറൊന്നു തൊട്ടുകൂട്ടുവാന്‍ മോഹം
അമ്മയോടീ മാവിഞ്ചുവട്ടിലേക്കാ-
മാങ്ങയഞ്ചാറു പൊട്ടിച്ചൂ
കുരുകുരായരിഞ്ഞ മാങ്ങയതില്
ഉപ്പും,മുളകും ചേര്‍ത്തിളക്കി
സ്പെഷ്യലായ് ചേര്‍ത്തൂ അച്ഛന് തന് കറിക്കൂട്ടും
പെട്ടിയിലോരോന്നായടുക്കവേ
അച്ചാറിന് പാക്കറ്റു ഞെരുങ്ങിയമര്ന്നൂ
നാവിട്ടുതുഴഞ്ഞൂ വായിലാ കപ്പലന്നേരം.
കൈമാറുന്നേരമീയച്ചാറിലൊരു പങ്ക്
ചോദിച്ചു വാങ്ങുമത് കട്ടായം.
അച്ഛന് തന് അച്ചാറിലൊരു കണ്ണുമായെന്
കൂട്ടുകാരിയിറങ്ങി വിമാനമീയമേരിക്കയില്.
കൊതികിട്ടാതോരു പങ്കവള്‍ക്കും നല്കീ
ചേര്‍ത്തുപിടിച്ചൊരാ പൊതിയെന്‍ നെഞ്ചില്‍
അച്ചാറാ കുപ്പിയിലേക്കു പകര്‍ത്തുംനേരം
പരന്നൊഴുകീ മുറ്റത്തെ ചക്കരമാവിന്‍ മണം..
മാവിന് വേരൂര്‍ന്നിറങ്ങും മണ്ണിന് മണം..
മണ്ണില്‍ പടരും പാവലം തന് മണം.
പാവയ്ക്ക പൊട്ടിയ്ക്കുമമ്മ തന് മണം..
അമ്മ തന് ചാരത്തിരിക്കുമച്ഛന്റെ മണം!
16 comments:
അച്ഛനോടുചൊല്ലീ സ്വകാര്യമോണ്‍ലൈനായ്
അച്ചാറൊന്നു തൊട്ടുകൂട്ടാന്‍ മോഹം
അച്ഛനുമമ്മയും കൊടുത്തയക്കുന്ന അച്ചാര്‍..മനസ്സില്‍ തോന്നിയത് ‘തോന്നിയപോലെ’ കുറിയ്ക്കുന്നു.
പരന്നൊഴുകീ മുറ്റത്തെ ചക്കരമാവിന്‍ മണം..
മാവിന് വേരൂര്‍ന്നിറങ്ങും മണ്ണിന് മണം..
മണ്ണില്‍ പടരും പാവലം തന് മണം.
പാവയ്ക്ക പൊട്ടിയ്ക്കുമമ്മ തന് മണം..
അമ്മ തന് ചാരത്തിരിക്കുമച്ഛന്റെ മണം!
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം അല്ലേ ചേച്ചീ...
കിറുക്കുണ്ടെന്ന് മനസ്സിലായി...:)
കവിത നന്നായിരിക്കുന്നു.
ഈ മണങ്ങളാണെന്നു തോന്നുന്നു ദൂരെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്ക്കു് കിട്ടിയ കിറുക്കുകള്‍. ഈ കിറുക്കുകളും നഷ്ടമായാല്‍...
വരികളിലെ ഗൃഹാതുരത്വം ആസ്വദിച്ചു.:)
ഇങ്ങിനെയും നടന്നോ?
അതെന്താണ് അച്ഛന്റെ സ്പെഷ്യല്‍ കറിക്കൂട്ട്, മോളോടുള്ള സ്നേഹാണോ?
അവസാനത്തെ വരികള്‍:
കൊതികിട്ടാതോരു പങ്കവള്‍ക്കും നല്കീ
ചേര്‍ത്തുപിടിച്ചൊരാ പൊതിയെന്‍ നെഞ്ചില്‍
അച്ചാറാ കുപ്പിയിലേക്കു പകര്‍ത്തുംനേരം
പരന്നൊഴുകീ മുറ്റത്തെ ചക്കരമാവിന്‍ മണം..
മാവിന് വേരൂര്‍ന്നിറങ്ങും മണ്ണിന് മണം..
മണ്ണില്‍ പടരും പാവലം തന് മണം.
പാവയ്ക്ക പൊട്ടിയ്ക്കുമമ്മ തന് മണം..
അമ്മ തന് ചാരത്തിരിക്കുമച്ഛന്റെ മണം!
മനോഹരമായിരിക്കുന്നു...
--
അവസാന പാരഗ്രാഫിലെ വരികള്‍ ഗൃഹാതുരത്വം ഉണര്തുന്നൂ...:)
ഹായ്..!
ചേച്ചീ...
ഗൃഹാതുരത്വമുണര്‍ത്തുന്ന ലളിതമായ വരികള്‍...
ഇതും ഇഷ്ടപ്പെട്ടു.
“പരന്നൊഴുകീ മുറ്റത്തെ ചക്കരമാവിന്‍ മണം..
മാവിന് വേരൂര്‍ന്നിറങ്ങും മണ്ണിന് മണം..
മണ്ണില്‍ പടരും പാവലം തന് മണം.
പാവയ്ക്ക പൊട്ടിയ്ക്കുമമ്മ തന് മണം..
അമ്മ തന് ചാരത്തിരിക്കുമച്ഛന്റെ മണം!”
ഇതാണ് നമ്മുടെ സ്വന്തം നാടിന്റെ... മണ്ണിന്റെ... സ്നേഹത്തിന്റെ... മാധുര്യമൂറുന്ന ഓര്‍മ്മകളുടെ മണം, അല്ലേ?
:)
ഓര്‍മ്മകളുണര്‍ത്തുന്ന മഞ്ഞുതുള്ളികള്‍..മനോഹരം..:)
അവസാനഭാഗം നല്ലോണം ഇഷ്ടായി...
പിന്നെ മാങ്ങ അരിയുന്ന സീന്‍... വായില്‍ വെള്ളമൂറി... ഇനി അച്ചാറു കഴിച്ച് അസുഖം വന്നാല്‍ എന്നെ പറയരുത് :)
:)
വായില്‍ നിന്നും ചെറുതായി കണ്ണില്‍ നിന്നും വെള്ളമൂറി
വൈവസ്വതന്....അതെ,ഒര്മകളുടെ ആ സുഗന്ധത്തിലാണ് ജീവിതം തന്നെ പലപ്പോഴും!
വിഷ്ണുപ്രസാദ്..വേണുമാഷേ..നന്ദി.
ഹരീ...സ്പെഷ്യല്‍ അച്ഛന്റെ സ്നേഹം തന്നെ. പക്ഷേ അതു മാത്രല്ലാ ട്ടോ..അച്ഛന് ഒരു കറിക്കൂട്ടുണ്ട്. അതും പ്രധാനം.
മയൂരാ..നന്ദി.
ഇഞ്ചിചേച്ചീ..ദീപൂ..കൊതി കിട്ടുമോ ഞങ്ങള്‍ക്ക്?! ;)
ശ്രീ..കുഞ്ഞന്‍..സു..ചാച്ചീ..എല്ലാവര്ക്കും നന്ദി.:)
കൊല്ല്...കൊതിപ്പിച്ച് കൊല്ല് മനുഷ്യനെ... അല്ല പിന്നേ....!
നന്നായിരിക്കുന്നു
:)
അനുരാധയുടെ മണം തിരിച്ചറിഞ്ഞ അതേ മൂക്കുകൊണ്ടുതന്നെ എനിക്കീ മണവുമറിയാന് പറ്റുന്നു.
അതുപലപ്പോഴും അയച്ചുകിട്ടുന്നപൊതികളിലും,ടെലിഫോണ്‍ സംഭാഷണത്തിനിടയിലെ അടക്കിയ തേങ്ങലുകളിലും അനുഭവപ്പെട്ടിട്ടുണ്ട്!!
superrrrrrrb,highly nostalgic in middle class family members
Post a Comment