Tuesday, October 30, 2007

ഒരു മേയ്ക്കപ്പ് മോഹത്തിന്റെ പര്യവസാനം !!

“ഈ അമ്മയ്ക്ക് മഞ്ഞളും, ചന്ദനോമൊക്കെ തേച്ച് നീരാട്ട് നടത്തിക്കാന്‍ തോന്നിയ നേരത്ത് വല്ല ഫൌണ്ടേഷനോ, മസ്ക്കാരയോ, ലിപ്സ്റ്റിക്കോ ഒക്കെ തേച്ചുപിടിപ്പിക്കാന്‍ തോന്നിയിരുന്നേല്‍ ഇപ്പൊ ദാ ഈ ഒടുക്കത്തെ കണ്‍ഫ്യൂഷന്‍ ഉണ്ടാവുമായിരുന്നോ എന്റെ മേയ്ക്കപ്പുഭഗവതീ .... !!! “
ഡോളര്‍ സ്റ്റോറില്‍ നിന്ന് അവള്‍ മേയ്ക്കപ്പു ഭഗവതിയെ വിളിച്ച് പൊട്ടിക്കരഞ്ഞു. പല ഷേപ്പിലും, നിറത്തിലും നിരന്നിരിക്കുന്ന മേയ്ക്കപ്പു സാമഗ്രികള്‍ അവളെ നോക്കി കൊഞ്ഞനം കുത്തി. ഓരോന്നിന്റേയും പിറകില്‍ ഭൂതക്കണ്ണാടി വെച്ച് അവള്‍ ‘എ’ മുതല്‍ ‘ ഇസെഡ്’ വരെ പെറുക്കിയെടുത്ത് കൂട്ടിവായിച്ചു. അക്ഷരങ്ങള്‍ വാക്കുകളാവാതെ അവള്‍ക്കു മുന്നില്‍ നിന്ന് നൃത്തം ചെയ്തു. പെരുത്തു വന്ന കലിയില്‍ , കയ്യില്‍ കിട്ടിയ മുട്ടന്‍ പേനെ അവള്‍ ഞെരുക്കിക്കൊന്നു.
“ നീയിങ്ങനെ കുത്തിയിരുന്നാല്‍ തലയിലെ പേന്‍ തീരുമെന്നല്ലാതെ , നിന്റെ മോന്ത സുന്ദരമാവൂല്ല. അമേരിക്ക മുഴുവന്‍ നിരന്നു കിടക്കുന്ന നിന്റെ കൂട്ടുകാരീസില്‍ ആരേയെങ്കിലും ഒന്ന് വിളിച്ചു ചോദിക്കരുതോ ?? “
ഡോളര്‍ സ്റ്റോറിലൂടെ കാന്താരിയുമായി ഓട്ടമത്സരം നടത്തിക്കൊണ്ടിരുന്ന കാന്തന്‍ ഉപദേശാമൃതവുമായി എത്തി.
‘ഹൊ..എന്നാപ്പിന്നെ ഒന്ന് കുത്തുക തന്നെ . മഴവില്ലു പോലെ മുഖത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറുന്ന ലവള്‍ക്ക് ഇക്കാര്യത്തില്‍ ഗാഡമായ അവഗാഹം കാണാതിരിക്കില്ല. വിളിക്കുക തന്നെ !‘
മുന്നില്‍ തൂങ്ങിയാടുന്ന ലിപ്സ്റ്റിക്കുക്കളുടേയും, നീണ്ടു കൂര്‍ത്ത പല തരം പെന്‍സിലുകളുടേയും , ചതുരത്തിലും, വട്ടത്തിലുമൊക്കെ നിരന്നിരിക്കുന്ന പലതരം പേരറിയാത്ത മേയ്ക്കപ്പ് സാധനങ്ങളുടേയും ഇടയില്‍ നിന്ന് അവള്‍ വിളിച്ചു.
“ഹലോ.................”
അവളുടെ പൊതുവിഞ്ജാനം വാനോളം ഉയര്‍ന്നു. ആ ഒറ്റ വിളിയിലൂടെ അവള്‍ നേടിയ അറിവുകള്‍ താഴേ പറയുന്നവയാണ്.
1) ലിപ്സ്റ്റിക് - ചുണ്ടില്‍ തേക്കാം. [ ഇത് അവള്‍ക്ക് പണ്ടേ അറിയാം,പിന്നല്ലേ..] ബട്ട് കളര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ധരിക്കുന്ന ഉടുപ്പിനു മാച്ചായ പല വിധം ലിപ്സ്റ്റിക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.
2) ചതുരവട്ട സാധനങ്ങള്‍ - ഇത് ഫൌണ്ടേഷന്‍, ഐ ഷാഡോസ് തുടങ്ങിയ ഐറ്റംസ് ആണ്. മുഖത്തും, കണ്‍പോളകളിലും തേച്ചു പിടിപ്പിക്കാം. പല നിറങ്ങളില്‍ ഇവയും ലഭ്യമാണ്.
3) കൂര്‍ത്ത മുനയുള്ള പെന്‍സില്‍- കാന്താരീടെ കളര്‍പെന്‍സില്‍ ആണെന്ന ധാരണ തെറ്റ് ! പൊട്ടത്തെറ്റ് !! അത് കൊണ്ട് കളര്‍ കൊടുക്കുന്നത് ചുണ്ടില്‍ ആണ്. ലിപ്സ്റ്റിക് ഇടുന്നതിനു മുന്നേ ചുണ്ട് ഇഷ്ടമുള്ള ഷേപ്പില്‍ വരയ്ക്കാം. അതിനു ശേഷം ലിപ്സ്റ്റിക് ഇടാം.

അവള്‍ ഓരോന്നും എടുത്ത് നേരേ പിടിച്ചും, തലകുത്തിപ്പിടിച്ചും നോക്കി. വലിയ കാര്‍ട്ടുകളുമായി [ സാധനങ്ങള്‍ വാരി വലിച്ച് ഇടുകയും, ഒപ്പം മൂന്നു സന്താനങ്ങളെ വരെ ഇരുത്തുകയും ചെയ്യാവുന്ന ഉന്തുവണ്ടി ] ആളുകള്‍ അടുത്തു വരുമ്പോള്‍ പെറ്റു വീണതേ ഇതിലോട്ടാണെന്ന ഭാവത്തില്‍ നിന്നു. ഒരു കയ്യില്‍ ചുവപ്പു നിറമുള്ള ലിപ്സ്റ്റികും, മറുകയ്യില്‍ പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കുമായി അവള്‍ ആനന്ദനൃത്തം ചെയ്തു.

അമേരിക്കയില്‍ വന്നപ്പോള്‍ മുതലുള്ള മോഹമാണ് ഇതൊക്കെ ഒന്ന് തേച്ചു പിടിപ്പിക്കണമെന്ന് . പലപല വിശാലമായ ഷോറൂമുകളിലും ചെന്ന് അവള്‍ മേയ്ക്കപ്പ് ബോക്സ് തിരഞ്ഞു. അമ്മയുടെ ആഭരണപ്പെട്ടി പോലെ മനോഹരമായ പല പെട്ടികളും കണ്ട് അവളുടെ കണ്ണൂകള്‍ വിടര്‍ന്നു. പക്ഷേ ആ പെട്ടികളില്‍ ഒട്ടിച്ചു വെച്ച വലിയ സ്റ്റിക്കറില്‍ അവളുടെ കണ്ണുകള്‍ ഉടക്കിനിന്നു. അറുപതും, എഴുപതും ഡോളറുകള്‍ അവള്‍ ഗൂണിച്ചും, ഹരിച്ചും കണക്കുബുക്കില്‍ വെട്ടിത്തിരുത്തി. മേയ്ക്കപ്പ് മോഹം കുഴിച്ചു മൂടി അതിനു മുകളില്‍ മഞ്ഞള്‍ നടണം എന്നവള്‍ തീരുമാനിച്ചു. അപ്പോഴാണ് അവള്‍ ചെയ്ത നേര്‍ച്ചകളുടെ ഫലം പോലെ , മുജ്ജന്മസുകൃതം പോലെ “ ഡോളര്‍ സ്റ്റോര്‍ “ അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഡോളര്‍ ഭഗവതി അവള്‍ക്കു മുന്നില്‍ അവതരിക്കുകയായിരുന്നു. എന്തെടുത്താലും ഒരേയൊരു ഡോളര്‍ ! എന്നും രാത്രി ഉറങ്ങുന്നതിനു മുന്നേയും, രാവിലെ എഴുന്നേല്‍ക്കുമ്പോഴും അവള്‍ ഡോളര്‍ ഭഗവതിയെ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ദിവസവും,മുഹൂര്‍ത്തവും കുറിപ്പിച്ച്, രാഹുകാലം നോക്കി അവള്‍ കുടുംബസമേതം പുറപ്പെട്ടതാണ് ഡോളര്‍ സ്റ്റോറിലേയ്ക്ക്.

താനിപ്പൊ സ്വര്‍ഗ്ഗത്തിലാണെന്ന് അവള്‍ക്കു തോന്നി. ലിപ്സ്റ്റിക്കും, ഫൌണ്ടേഷനും, കളര്‍പെന്‍സിലും അവള്‍ മാറിമാറിയെടുത്ത് നോക്കി നിന്നു ...
“ഇതിനാണോ ഈ ആത്മനിര്‍വൃതി എന്നു പറയുന്നത് ??! “ അവള്‍ ചിന്തിച്ചു.
കാന്താരിയുടെ പിറകേ ഓടിയോടി കാന്തന്റെ കാലുകള്‍ കുഴഞ്ഞു. എത്രയും വേഗം വീട്ടിലെത്തിയില്ലെങ്കില്‍ കാന്താരി അമേരിക്ക മുഴുവന്‍ കാല്‍നട ജാഥ നടത്തിക്കുമെന്ന് കാന്തന്‍ ഭയന്നു. കാന്തന്റെ തിരക്കുകൂട്ടലിനെ വകവെക്കാതെ അവള്‍ ഐറ്റംസ് തിരഞ്ഞു. ചുവന്ന നിറമുള്ള ഒരു ലിപ്സ്റ്റിക്കും , ഒരു ചതുരപ്പെട്ടിയും അവള്‍ എടുത്തു. കളര്‍ പെന്‍സില്‍ അവള്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായി . യേയ്.. എന്തിന് ?? !! അതിമനോഹരമായ ചുണ്ടുകള്‍ ഉള്ള താനെന്തിനു ഇനി ചുണ്ട് വരച്ചുണ്ടാക്കണം !! അവള്‍ കളര്‍പെന്‍സിലിനെ കൊഞ്ഞനം കാട്ടി. ലിപ്സ്റ്റിക്കും, ചതുരപ്പെട്ടിയും ബില്ലു ചെയ്യാന്‍ പോലും കൊടുക്കാന്‍ അവള്‍ക്കു മനസ്സില്ലായിരുന്നു. ഡോളര്‍ സ്റ്റോറില്‍ നിന്നു തന്ന കവര്‍ തലയിലും, താഴത്തും വെക്കാതെ അവള്‍ വീട്ടിലെത്തിച്ചു.

അന്നു മുതല്‍ അവള്‍ മണിക്കൂറുകളോളം കണ്ണാടിക്കു മുന്നില്‍ സമയം ചിലവഴിക്കാന്‍ തുടങ്ങി. മുഖത്ത് ചതുരപ്പെട്ടിയിലെ പൊടി അവള്‍ വാരിവാരി ഇട്ടു. ചുണ്ട് കടും ചുവപ്പു നിറമാക്കി. കാന്താരിയും, കാന്തനും ‘ഗോഷ്ടികള്‍ ‘ എന്നു പറഞ്ഞ് അവളുടെ സൌന്ദര്യബോധത്തെ പുച്ഛിച്ചു തള്ളി. ഓരോ തവണയും സൌന്ദര്യം ഇരട്ടിപ്പിച്ച് അവള്‍ കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ “ഇതെല്ലാം വാരി തേച്ചിട്ടും എനിക്കൊരു മാറ്റോം തോന്നുന്നില്ല ‘ എന്നു പറഞ്ഞ് അരസികന്‍ കാന്തന്‍ അവളെ പരിഹസിച്ചു. പക്ഷേ പരിഹാസത്തിന്റെ ആ കൂര്‍ത്ത മുനകള്‍ അവളുടെ സൌന്ദര്യസങ്കല്‍പ്പത്തില്‍ തട്ടി ഒടിഞ്ഞു. ഓരോ തവണയും പുറത്തു പോയ് വന്ന് മുഖം കഴുകുമ്പോള്‍ തന്റെ സൌന്ദര്യം ചെറിയ ചെറിയ കുരുക്കളായി കവിളുകളില്‍ പൊങ്ങുന്നത് അവള്‍ കണ്ടു. ‘ആദ്യായി മേയ്ക്കപ്പ് ചെയ്യുന്നതിന്റെയാവും ! ‘ അവള്‍ അവളെത്തന്നെ സമാധാനിപ്പിച്ചു. ഒരു കുരുവിനും അവളെ മേയ്ക്കപ്പില്‍ നിന്ന് പിന്തിരിപ്പിക്കാനായില്ല. ഒടുവില്‍ കുരുക്കള്‍ കൂട്ടം കൂട്ടമായി വന്ന് അവളെ പേടിപ്പിക്കാന്‍ ശ്രമിച്ചു. കണ്ണാടിയില്‍ കണ്ട രൂപം കണ്ട് അവള്‍ പേടിച്ചു നിലവിളിച്ചു. തള്ളി നിന്ന കുരുക്കളില്‍ നിന്ന് പൊട്ടിയൊലിച്ച ചലം കണ്ണീരില്‍ കലര്‍ന്നു. അവള്‍ ചതുരപ്പെട്ടി കയ്യിലെടുത്തു. ഒന്നുകൂടി നോക്കി. പിറകില്‍ എഴുതിയ അക്ഷരങ്ങള്‍ അവ്യക്തമായിരുന്നു. അവള്‍ അത് കൂട്ടിവായിക്കാന്‍ ശ്രമം നടത്തി. മാഞ്ഞു തുടങ്ങിയ അക്ഷരങ്ങളില്‍ നിന്ന് അവള്‍ ‘ഇ’, യും, ;വൈ’ യും, പിന്നേയും ഒരു ‘ഇ’ യും തപ്പിയെടുത്തു. അവള്‍ ഞെട്ടി ! അപ്പോള്‍ ഇത് ഫൌണ്ടേഷനല്ല , എഴുത്തിയിരിക്കുന്നത് ‘ഐ” യുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ്.
“ ഭഗവതീ ഇത് കണ്ണീത്തേച്ചിരുന്നേലോ ????!! “ അവള്‍ക്ക് ഓര്‍ക്കാനേ കഴിഞ്ഞില്ല. കണ്ണീ വരാനിരുന്നത് മോന്തേല്‍ വന്നെന്ന് പറഞ്ഞാ മതീല്ലോ !!
അവള്‍ ആ ചതുരപ്പെട്ടിയും, ലിപ്സ്റ്റിക്കും വലിച്ചെറിഞ്ഞു. എന്നിട്ട് കാന്താരിയെ തേപ്പിക്കാന്‍ അമ്മ പൊതിഞ്ഞു തന്നുവിട്ട കസ്തൂരി മഞ്ഞളിനായി പെട്ടികള്‍ തുറന്നു .....

33 comments:

വാണി said...

അവള്‍ ആ ചതുരപ്പെട്ടിയും, ലിപ്സ്റ്റിക്കും വലിച്ചെറിഞ്ഞു. എന്നിട്ട് കാന്താരിയെ തേപ്പിക്കാന്‍ അമ്മ പൊതിഞ്ഞു തന്നുവിട്ട കസ്തൂരി മഞ്ഞളിനായി പെട്ടികള്‍ തുറന്നു .....

G.MANU said...

. കണ്ണാടിയില്‍ കണ്ട രൂപം കണ്ട് അവള്‍ പേടിച്ചു നിലവിളിച്ചു. തള്ളി നിന്ന കുരുക്കളില്‍ നിന്ന് പൊട്ടിയൊലിച്ച ചലം കണ്ണീരില്‍ കലര്‍ന്നു

:)

ദിലീപ് വിശ്വനാഥ് said...

:-)

ശ്രീ said...

വായിച്ചു തുടങ്ങിയപ്പോ കരുതി, നമ്മുടെ ഫീല്‍‌ഡല്ലല്ലോന്ന്... പിന്നെ, എന്താ‍യാലും വായിച്ചു മുഴുമിപ്പിച്ചേക്കാമെന്നു കരുതി.

“അവള്‍ ആ ചതുരപ്പെട്ടിയും, ലിപ്സ്റ്റിക്കും വലിച്ചെറിഞ്ഞു. എന്നിട്ട് കാന്താരിയെ തേപ്പിക്കാന്‍ അമ്മ പൊതിഞ്ഞു തന്നുവിട്ട കസ്തൂരി മഞ്ഞളിനായി പെട്ടികള്‍ തുറന്നു ...”

എന്തായാലും അവസാനം അതിലേയ്ക്കു തന്നെ തിരിച്ചു വരേണ്ടി വരും... അല്ലേ?

:)

Unknown said...

http://keralaactors.blogspot.com/

Jagathy
Jagathy Sreekumar's versatility and excellent comic timing sets him apart from others of his ilk.
And his prodigious talent came to the fore at a very young age. Jagathy (as he is popularly known as)
was a Class V student at Model School in Thiruvananthapuram when he first got the opportunity to act in a play. That was just the beginning. By the time he joined Mar Ivanios College, he had become an experienced theatre person.

http://keralaactors.blogspot.com/

കുഞ്ഞന്‍ said...

ചെറിയ കാര്യം വലിയ വരികളാക്കി ഭംഗിയായി അവതരിപ്പിച്ചു..!

മോഹം അതിമോഹം.. പിന്നെ നിരാശ ആശ്വാസം..!

സഹയാത്രികന്‍ said...

കൊള്ളാലോ... എന്തായാലും അത് പര്യവസാനിച്ചത് നന്നായി...
മോന്തേ തേയ്ക്കാന്‍ സായിപ്പുണ്ടാക്കണ ചായക്കൂട്ടുകളേക്കാള്‍ അമ്മ കാണിച്ച് തന്ന നാടന്‍‌കൂട്ടുകളാണേന്ന് മനസ്സിലായല്ലോ...
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “എന്നെ കളിയാക്കൂ“‍ എന്ന് പറഞ്ഞെഴുതിയതു പോലെ. എന്തായാലും വീണ്ടുവിചാരം ഉണ്ടായല്ലോ അതു മതി.

salil | drishyan said...

:-)

ഉപാസന || Upasana said...

എന്തെല്ലാം മോഹങ്ങള്‍
:)
ഉപാസന

ദീപു : sandeep said...

അഹങ്കാരത്തിനു കൈയും കാലും വെച്ചിട്ട്‌ അതിന് .......... ന്നു പേരും :)

എന്ന്‌ എന്നോട്‌ എന്റെ അമ്മ പറഞ്ഞിരുന്നു, ഞാനൊരു moisturizer വാങ്ങി വീട്ടില്‍ ചെന്നപ്പോള്‍ :)

തല്ലാന്‍ നോക്കണ്ട... ഞാന്‍ ഇവിടെ ഇല്ല...

ശെഫി said...

അവള്‍ ആ ചതുരപ്പെട്ടിയും, ലിപ്സ്റ്റിക്കും വലിച്ചെറിഞ്ഞു. എന്നിട്ട് കാന്താരിയെ തേപ്പിക്കാന്‍ അമ്മ പൊതിഞ്ഞു തന്നുവിട്ട കസ്തൂരി മഞ്ഞളിനായി പെട്ടികള്‍ തുറന്നു .....


ന്നാലും മെയ്ക്കപ്പില്ലാണ്ടെ പറ്റൂലല്ലാനെന്നല്ല്യോ

വാളൂരാന്‍ said...

നല്ല ആശയം, വരികള്‍... വാണീ....

Murali K Menon said...

ആദ്യമായാണിവിടെ. ബ്ലോഗിലെ കമന്റില്‍ പിടിച്ചെത്തിയതാണു.

കൊള്ളാം. മുന്നോട്ട് മുന്നോട്ട്

Sherlock said...

വാണി ചേച്ചി...കൊള്ളാം....

ഓ ടോ:പിന്നെ ഡോളര് സ്‌റ്റോര് എന്നു വച്ചാല് നമ്മുടെ നാട്ടില് കാണുന്ന "ഏതെടുത്താലും അറുപത്" എന്ന ബോര്ഡും തൂക്കിയിരിക്കുന്ന ചൈനീസ് സാധനങ്ങളൂടെ അമേരിക്കന് എഡീഷന് ആണ്...ഒന്നിനും ക്വാളിറ്റി ഉണ്ടാവില്ല...ഞാന് നേരിട്ടു കണ്ടതാണ് :)

ഗീത said...

ആധുനികതയുടെ ആറ്‌ട്ടിഫിഷ്യാലിറ്റിയില്‍ മതി മയങ്ങി, പ്രകൃതിയുടെ നന്‍‌മകളെ മറക്കുന്ന യുവതിയുടെ ചിത്രം വരച്ചിട്ടത്‌ നന്നായിരിക്കുന്നു

സുല്‍ |Sul said...

നന്നായിരിക്കുന്നു
എഴുത്തും
ആശയവും
-സുല്‍

chachiraz said...

nannayirikkunnu
anubhavathil ninn thanneyanoooooooo

Unknown said...

ഹിഹിഹി കൊള്ളാം..ആത്മകഥയാണല്ലേ?

പ്രയാസി said...

വീക്കൊ ടെര്‍മറിക്
അല്ല കോസ്മെറ്റിക്..:)

മയൂര said...

എന്തെല്ലാമെന്തെല്ലാം മോഹങ്ങളാണെന്നോ ;)
കിറുക്കുകളേ, എന്തു വന്നാലും മുഖത്ത് തേയ്ക്കുന്ന സാധനങ്ങള്‍ ഒന്നും ഡോളര്‍ സ്റ്റോറില്‍ നിന്നും വാങ്ങരുത്, എല്ലാം ചൈനീസോ മറ്റുമാണ്, ലെഡ് കണ്ടന്റ് ഉള്ളത്. അത് ആര്യോഗ്യത്തിനു ഹാനികരമാണു താനും.

ഈ അടുത്ത കാലത്ത് കുട്ടികളുടെ എത്ര കളീപ്പാട്ടമാണ്‍ റീകാള്‍ ചെയ്തത്, ന്യൂസ് കേട്ടപ്പോള്‍ തന്നെ ഭയന്നു, നമ്മുടെ കുരുന്നുകള്‍ക്ക് നമ്മള്‍ വിലകൊടുത്ത് വാങ്ങിയ പോല്ലാപ്പുകള്‍..ബിവേറ് :)

എഴുത്ത് നന്നായി രസിച്ചു :)

ഹരിശ്രീ said...

കണ്ണാടിയില്‍ കണ്ട രൂപം കണ്ട് അവള്‍ പേടിച്ചു നിലവിളിച്ചു. തള്ളി നിന്ന കുരുക്കളില്‍ നിന്ന് പൊട്ടിയൊലിച്ച ചലം കണ്ണീരില്‍ കലര്‍ന്നു

:)

Sethunath UN said...

വാണീ,
എഴുത്തിലാകമാനം ഒരു ചിരി. ഗുണപാഠം : ആരും വെറുതെയോ വിലകുറച്ചോ നല്ലതൊന്നും തരൂല്ല.
അത് അമേരിയ്ക്കേലാണേലും. ഈശ്വരാ അമേരിയ്ക്കേലും ഡ്യൂപ്ലിക്കേറ്റോ?
എന്തായാലും ഇനി കാന്തന്‍ രക്ഷപെട്ടു. :)

Mahesh Cheruthana/മഹി said...

:-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മോഹങ്ങള്‍ക്ക് പത്തരമാറ്റാ അല്ലെ..?
ചേച്ചീ..

Anu said...

എന്തും അന്ധമായി അനുകരിക്കുന്ന നമ്മുടെ നല്ല സ്വഭാവത്തെ വളരെ രസകരമായ രീതിയി അവതരിപ്പിച്ചു.... നന്നായീ...കൂടെ ഒടുവില്‍ നമ്മിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്ന യാഥര്‍ത്യവും മനസിലാക്കിത്തരുന്ന ഒരു ലളിതമായ സംഭവം...

Sapna Anu B.George said...
This comment has been removed by the author.
Sapna Anu B.George said...

എത്ര സുന്ധരമായി എഴുതിയിരിക്കുന്നു അന്ധമായ അനുകരണത്തെപ്പറ്റി....ഇവിടെ കണ്ടതില്‍ സന്തോഷം വീണ്ടും വരാം....

Sureshkumar Punjhayil said...

:) :) :)

Akash nair said...

വാണി ചേച്ചി.........

കൊള്ളാം...ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..!.

V.C.ABHILASH said...

kollamm vaani super ellam..thudaru...
pinne orkuttil add cheyan marakillalo alle

ജോയ്‌ പാലക്കല്‍ - Joy Palakkal said...

“അവള്‍ ആ ചതുരപ്പെട്ടിയും, ലിപ്സ്റ്റിക്കും വലിച്ചെറിഞ്ഞു. എന്നിട്ട് കാന്താരിയെ തേപ്പിക്കാന്‍ അമ്മ പൊതിഞ്ഞു തന്നുവിട്ട കസ്തൂരി മഞ്ഞളിനായി പെട്ടികള്‍ തുറന്നു ...”

ഹൃദയംനിറഞ്ഞ ആശംസകള്‍!!

സ്വപ്നസഖി said...

“അനുഭവങ്ങള്‍ പാളിച്ചകള്‍“ അല്ലേ? :) എന്തായാലും വാണിയുടെ വാഗ് വിലാസം അതിമനോഹരം!